September 11, 2024

വയനാട്ടില്‍ മുസ്ലിം ലീഗ്‌ നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ

1 min read
Share


കൽപ്പറ്റ : പ്രളയഫണ്ട്‌ തട്ടിപ്പില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി വയനാട് ജില്ലയില്‍ മുസ്ലിം ലീഗ്‌ നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍. “സേവ്‌ മുസ്ലിം ലീഗ്‌ “ എന്ന പേരിലാണ്‌ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

കല്‍പ്പറ്റ പ്രസ് ക്ലബിന് സമീപത്തുള്ള മതിലിലും പൊഴുതന, വെങ്ങപ്പള്ളി പഞ്ചായാത്തുകളിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

പ്രളയ ദുരിതാശ്വാസ ഫണ്ടിന്റെ കണക്കുകള്‍ പുറത്ത്‌ വിടണമെന്നും പോസ്റ്ററിലുണ്ട്. വയനാട് ജില്ലാ ലീഗ്‌ ഭരിക്കുന്നത്‌ കെ.എം ഷാജിയുടെ നേതൃത്വത്തിലുള്ള മാഫിയ സംഘമാണെന്നാണ് ആരോപണം.

പ്രളയഫണ്ടില്‍ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച്‌ പാണക്കാട് തങ്ങള്‍ക്ക് കത്തയച്ച ജില്ലാ നേതാവ് സി മമ്മിയെ കഴിഞ്ഞ ദിവസം സസ്പെന്‍റ് ചെയ്തിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.