നെന്മേനി മാടക്കരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
നെന്മേനി മാടക്കരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
നെന്മേനി: നെന്മേനി മാടക്കരയിൽ വലിയവട്ടം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. പാമ്പുംകുനി കോള നിയിലെ വിനോദ് (30) ന്റെ മൃതദേഹമാണ് കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസ്ഥിതിയംഗങ്ങൾ കണ്ടെടുത്തത്.
ഇന്നലെ രാത്രിയാണ് വിനോദിനെ തോട്ടിൽ കാണാതായത്. കനത്ത മഴയെ തുടർന്ന് തോട്ടിൽ നിറയെ വെള്ളവും കുത്തൊഴുക്കുമായിരുന്നു. തുടർന്ന് ഇന്ന് വൈകുന്നേരം വരെ ബത്തേരി, കൽപ്പറ്റ അഗ്നി ശമന സേനാംഗങ്ങളും തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെ ത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വൈകുന്നേരം തുർക്കി അംഗങ്ങൾ നടത്തിയ തിരച്ചിലിൽ അപകട സ്ഥലത്ത് നിന്നും 30 മീറ്ററോളം മാറി ചെളിയിൽ താഴ്ന്നു പോയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.