ഡ്യൂട്ടിക്കിടെ മുത്തങ്ങ വനത്തിലേക്ക് വേട്ടക്ക് പോയ പോലീസുകാരന്
സസ്പെൻഷൻ
ഡ്യൂട്ടിക്കിടെ മുത്തങ്ങ വനത്തിലേക്ക് വേട്ടക്ക് പോയ പോലീസുകാരന്
സസ്പെൻഷൻ
ഗൂഡല്ലൂര്‍: സുഹൃത്തുക്കള്‍ക്കൊപ്പം തോക്കുമായി മുത്തങ്ങ സംരക്ഷിത വനത്തില്‍ വേട്ടക്കുപോയ തമിഴ്നാട് പൊലീസിലെ കോണ്‍സ്റ്റബിളിനെ സസ്പെന്‍ഷന്‍റു ചെയ്തു. നീലഗിരി – വയനാട് അതിര്‍ത്തിയിലെ എരുമാട് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സിജുവിനെയാണ് (40)നീലഗിരി എസ്.പി ആശിഷ് റാവത്ത് സസ്പെന്‍ഡ് ചെയ്തത്.
പത്തു ദിവസം മുമ്പാണ് സിജുവും സുഹൃത്തുക്കളും തോക്കുമായി വയനാട് മുത്തങ്ങ വനത്തില്‍ പ്രവേശിച്ചത്. തലയില്‍ ഹെഡ് ലൈറ്റും കയ്യില്‍ നാടന്‍ തോക്കുമായി വനത്തിലൂടെ സിജു പോവുന്നത് കാമറയില്‍ പതിഞ്ഞിരുന്നു. വയനാട് വന്യജീവി സങ്കേതം ഭൂമട്ടം വനപാലകര്‍ കേസ് രജിസ്ട്രര്‍ ചെയ്യുകയും ആളെ തിരിച്ചറിയാനായി കാമറ ദൃശ്യം ഗൂഡല്ലൂര്‍ പൊലീസിനു കൈമാറുകയും ചെയ്തിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ഗൂഡല്ലൂര്‍ ധര്‍മ്മഗിരി സ്വദേശിയും എരുമാട് സ്റ്റേഷനിലെ കോണ്‍സ്‌റ്റബിള്‍ സിജുവാണന്ന് വ്യക്തമായത്.https://chat.whatsapp.com/FsvdgWrB4D61D3EB3vS3LV
സംഭവ ദിവസം ഇയാള്‍ എരുമാട് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലായിരുന്നുവെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. കൂടുതല്‍ അന്വേഷണം നടക്കുന്നു.