നൂൽപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചിൽ
തുടരുന്നു
നൂൽപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചിൽ
തുടരുന്നു
ജില്ലയില്‍ കനത്ത മഴയ്ക്ക് നേരിയ ശമനം. വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍ നിന്ന് ഇപ്പോള്‍ വെള്ളമിറങ്ങി തുടങ്ങി. അതേസമയം നൂല്‍പ്പുഴയില്‍ പുഴയില്‍ കാണാതായതായി സംശയിക്കുന്ന യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ നടത്തിയ തിരച്ചിലില്‍ കണ്ടെത്താനവാത്തതിനെ തുടര്‍ന്ന് കൂടുതല്‍ സ്ഥലങ്ങളില്‍ ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.
ആദിവാസികോളനിയിലെ വിനോദ് എന്ന യുവാവിനെയാണ് പുഴയിലെ കുത്തൊഴുക്കില്‍ കഴിഞ്ഞ രാത്രി കാണാതായതായി സംശയിക്കുന്നത്. കാണാതായതായി യുവാവിന്റെ കുടുംബം പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്.