ദേഹത്ത് തിളച്ച വെള്ളം മറിഞ്ഞ് ഒരു വയസുകാരന് ദാരുണാന്ത്യം
ദേഹത്ത് തിളച്ച വെള്ളം മറിഞ്ഞ് ഒരു വയസുകാരന് ദാരുണാന്ത്യം
ദേഹത്ത് തിളച്ച വെള്ളം മറിഞ്ഞ് ഒരു വയസുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശികളായ മിനിക്കന്‍ ഹൗസില്‍ എം. അബ്ദു റസാഖിന്റെയും തട്ടുപറമ്ബില്‍ മുല്ലോളി ഫാത്തിമയുടെയും ഇളയ മകന്‍ ഫൈസാന്‍ (1) ആണ് മരണപ്പെട്ടത്. അബദ്ധത്തില്‍ തിളച്ച വെള്ളം കുട്ടിയുടെ ശരീരത്തില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വ്യാപാരിയായ അബ്ദു റസാഖ് കുടുംബത്തോടൊപ്പം ബംഗളൂരുവിലാണ് താമസിക്കുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.