വാളൽ നീരൂർക്കുന്ന് ശിവക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയിൽ : തെറ്റായ പരാതി നൽകിയ ജീവനക്കാരനെതിരെയും കേസ്
വാളൽ നീരൂർക്കുന്ന് ശിവക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയിൽ : തെറ്റായ പരാതി നൽകിയ ജീവനക്കാരനെതിരെയും കേസ്
വെണ്ണിയോട്: വാളൽ സി.എച്ച്.സി.ക്ക് സമീപത്തെ നീരൂർക്കുന്ന് ശിവക്ഷേത്രത്തിൽനിന്ന് ആഭരണങ്ങളും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ. കുപ്പാടിത്തറ കുന്നത്ത് ഇജിലാലി (29) നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച രാത്രിയിലാണ് ക്ഷേത്രത്തിൽ കവർച്ച നടന്നത്.
ഒന്നര പവൻ സ്വർണാഭരണങ്ങളും അഞ്ചുകിലോ വെള്ളി ആഭരണങ്ങളും 15,000 രൂപയും കളവുപോയെന്നാണ് പരാതി. വിഗ്രഹത്തിൽ ചാർത്തിയ സ്വർണാഭരണവും ഓഫീസ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച വെള്ളി ആഭരണവും കവർന്നുവെന്നായിരുന്നു പരാതി. ആഭരണങ്ങൾ കളവുപോയെന്ന് അമ്പലത്തിലെ ക്ലാർക്ക് തെറ്റായ പരാതിയാണ് നൽകിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരിൽ തെറ്റായ പരാതി നൽകിയതിന് കേസെടുത്തിട്ടുണ്ട്.
കമ്പളക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എ. സന്തോഷ്, എസ്.ഐ.മാരായ പി.പി. അഖിൽ, എൻ.വി. ഹരീഷ് കുമാർ, എസ്.സി.പി.ഒ. വി. വിപിൻ, സി.പി.ഒ. കെ. രതീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.