ഐ.സി ബാലകൃഷ്ണൻ എം.എൽ.എ രാജി വെക്കണം – ഡി.വൈ.എഫ്.ഐ
1 min readഐ.സി ബാലകൃഷ്ണൻ എം.എൽ.എ രാജി വെക്കണം – ഡി.വൈ.എഫ്.ഐ
ബത്തേരി: ബത്തേരി അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട്
സ്വന്തം പാർട്ടി നേതാവ് തന്നെ അഴിമതി ആരോപണം ഉന്നയിച്ച സ്ഥിതിക്ക് ഐ.സി ബാലകൃഷ്ണൻ എൽ.എൽ.എ രാജിവെക്കണമെന്ന് ഡി.വൈ.എഫ്.ഐ. പ്രസ്തുത ആവശ്യം ഉന്നയിച്ച് ഡി.വൈ.എഫ്. ഐ ബത്തേരി ബ്ലോക്ക് കമ്മറ്റി എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി.
മാർച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ലിജോ ജോണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മറ്റിയംഗം ടി.പി ഋതുഷോബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.വൈ നിധിൻ, ബ്ലോക്ക് കമ്മറ്റിയംഗങ്ങളായ സുർജിത്ത്, ലിൻസൺ ജോസഫ്, സിബിൽ ബാബു എന്നിവർ നേതൃത്വം നൽകി.
അതേസമയം ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ കോഴ വാങ്ങിയെന്ന കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തലിൽ എം.എൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖും ആവശ്യപ്പെട്ടു.
കോഴ വാങ്ങിയ വിവരം കെ.പി.സി.സി നേതൃത്വം അറിഞ്ഞിട്ടും ഐ.സി ബാലകൃഷ്ണനെ സംരക്ഷിക്കുകയാണ്. എം.എൽ.എ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സമരം ശക്തമാക്കുമെന്നും കെ.റഫീഖ് പറഞ്ഞു.