പെട്ടിക്കടയുടെ മറവിൽ ഹാൻസ് വിൽപ്പന;കൽപ്പറ്റ മണിയങ്കോട് 22 ബണ്ടിൽ ഹാൻസുമായി കടയുടമ പിടിയിൽ
കൽപ്പറ്റ മണിയങ്കോട് വിൽപ്പനക്കായി സൂക്ഷിച്ച
22 ബണ്ടിൽ ഹാൻസുമായി കടയുടമ പിടിയിൽ
കൽപ്പറ്റ : കൽപ്പറ്റ മണിയങ്കോട്ടെ പെട്ടിക്കടയിൽ വിൽപ്പനക്കായി സൂക്ഷിച്ച 22 ബണ്ടിൽ ഹാൻസുമായി കടയുടമ പിടിയിൽ. തമിഴ്നാട് പഴനി സ്വദേശി എ.ആനന്ദപ്രഭുവിനെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും കൽപ്പറ്റ എസ്.ഐ. വേണുവും സംഘവും നടത്തിയ പരിശോധനയിലാണ് ഹാൻസ് കണ്ടെടുത്തത്. ഇയാളുടെ പെട്ടിക്കടയിൽ നിന്നും നിരോധിത ലഹരി മിശ്രിത പുകയില ഉത്പന്നമായ 22 ബണ്ടിൽ (660 പാക്കറ്റ്) ഹാൻസ് കണ്ടെടുത്തു.
ഇയാളുടെ പേരിൽ കേരള പോലീസ് ആക്ടു പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.