കുപ്പാടിത്തറ – കുറുമണി റോഡിന്റെ ശോചനീയാവസ്ഥ ; ശക്തമായ സമര പരിപാടിക്ക് നേതൃത്വം നൽകും – കോൺഗ്രസ്
കുപ്പാടിത്തറ – കുറുമണി റോഡിന്റെ ശോചനീയാവസ്ഥ ; ശക്തമായ സമര പരിപാടിക്ക് നേതൃത്വം നൽകും – കോൺഗ്രസ്
കുപ്പാടിത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കുപ്പാടിത്തറ – കുറുമണി റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറുമണി കൊറ്റുകുളം എട്ടാം ബൂത്ത് കമ്മിറ്റി അറിയിച്ചു. കുണ്ടും കുഴിയും നിറഞ്ഞ
റോഡിലൂടെയുള്ള യാത്ര നടുവൊടിക്കുന്നതാണ്. എന്നിരുന്നാലും അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുന്നത് ഖേദകരമാണ്. അതിനാൽ ഉടൻ റോഡിൽ പ്രവൃത്തികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്നും ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ബൂത്ത് പ്രസിഡണ്ട് കെ.പി രവി അധ്യക്ഷത വഹിച്ചു. പി.വി രഘുനാഥൻ, ടി.പി ജോസ് , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. ഗിരിജ കൃഷ്ണൻ, അപ്പച്ചൻ കുന്നത്ത്, കെ.ജി രഘു, സെബിൻ ബേബി തൊട്ടിയെ, ജെസ്‌വിൻ പുതുക്കാട് കടുപ്പിൽ എന്നിവർ സംസാരിച്ചു.