വന്യമൃഗ ശല്യം; ടി.സിദ്ധിഖ് എം.എൽ.എ വനം മന്ത്രിക്ക് നിവേദനം നൽകി
1 min readവന്യമൃഗ ശല്യം; ടി.സിദ്ധിഖ് എം.എൽ.എ വനം മന്ത്രിക്ക് നിവേദനം നൽകി
വയനാട് ജില്ലയില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ വന്യജീവി ആക്രമണവും, കൃഷിനാശവും, അവയുടെ നഷ്‌ടപരിഹാരവും സംബന്ധിച്ചും ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണമെന്നും ആവശ്യപ്പെട്ട് അഡ്വ.ടി. സിദ്ദിഖ് എം.എല്‍.എ. വനംമന്ത്രി എ.കെ ശശീന്ദ്രന് നിവേദനം നല്‍കി. ജില്ലയില്‍ രൂക്ഷമായിട്ടുള്ള വന്യമൃഗ ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.
മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, പൊഴുതന, പടിഞ്ഞാറത്തറ തുടങ്ങിയ പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങള്‍ വന്യജീവികളുടെ വിഹാര കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ആനകളുടെ ആക്രമണത്തില്‍ കര്‍ഷകതൊഴിലാളികളായ ഹനീഫ, പാര്‍വ്വതി എന്നിവര്‍ ദാരുണമായി അടുത്തിടെ മരണപ്പെടുകയുണ്ടായി.
കൂടാതെ കോടികളുടെ കൃഷിനാശവും, വസ്‌തുവകകള്‍ക്കുള്ള നാശനഷ്‌ടവും സാധാരണക്കാരായ വയനാട്ടിലെ കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. കഴിഞ്ഞ ദിവസം മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ജാഫര്‍ എന്നവരുടെ ജീവിതോപാധിയായ 12 ആടുകളെ ചെന്നായ്‌ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ച് കൊന്നു.
ഇവര്‍ക്ക് അര്‍ഹമായ നഷ്‌ടപരിഹാരം പോലും നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ ആനകളും, വന്യമൃഗങ്ങളും നാട്ടിലൂടെ സൈ്വര്യവിഹാരം നടത്തുകയാണ്. ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാര്‍ വകുപ്പുകളും, സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
മേപ്പാടി, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലെ ചോലാടി, ചെല്ലങ്കോട്, ആനടിക്കാപ്പ്, ആനകാപ്പ്, കാന്തന്‍പാറ, ചിത്രഗിരി, അരപ്പറ്റ, അട്ടമല, ചൂരല്‍മല, കള്ളാടി ചുളിക്ക, ചോലമല, എരുമക്കൊല്ലി, കോട്ടനാട്, പുഴമൂല, കുന്നമ്ബറ്റ, ആനപ്പാറ, തളിമല തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാനകളെ ഭയന്ന് നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്‌ഥിതിവിശേഷമാണുള്ളത്.
നിരവധി കര്‍ഷക തൊഴിലാളികളും, ആദിവാസികളും, കൂലിപ്പണിക്കാരും അവരുടെ ദൈന്യംദിന ജീവിതമാര്‍ഗം വഴിമുട്ടി പ്രയാസമനുഭവിക്കുകയാണ്. ഇവര്‍ക്ക് ആശുപത്രി സംബന്ധമായ കാര്യങ്ങള്‍ക്കും, ഇതര സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലും, സ്‌കൂളുകളിലും മറ്റും ബന്ധപ്പെടുന്നതിന് കഴിയാത്ത അവസ്‌ഥയാണുള്ളത്.
ഈ സാഹചര്യത്തില്‍ വനത്തിന്റെ സമീപം താമസിക്കുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും, ജനങ്ങള്‍ക്കും, കൃഷിവിളകള്‍ക്കും, വളര്‍ത്ത് മൃഗങ്ങള്‍ക്കും പരിപൂര്‍ണമായും ഇന്‍ഷൂര്‍ ഏര്‍പ്പെടുത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ടി. സിദീഖ് ഉന്നയിച്ചിട്ടുണ്ട്.