പനമരം ഗവ.ഹൈസ്ക്കൂളിൽ ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചു
പനമരം ഗവ.ഹൈസ്ക്കൂളിൽ ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചു
പനമരം: ദേശീയ കായിക ദിനത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് കുട്ടികളുടെ ‘കായിക ക്ഷമത നിലനി ർത്തുക ‘ എന്ന പദ്ധതിയുടെ ഭാഗമായി പനമരം ഗവ: ഹൈസ് കൂളിലെ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സകൂളിലെ മുഴുവൻ കേഡറ്റുകൾക്കുമായി സ്കിപ്പിങ്ങ് ചലഞ്ചിന് തുടക്കമായി.
ഒരു മിനിറ്റ് സമയത്ത് തുടർച്ചയായി 100 സ്കിപ്പിങ്ങ് ചെയ്യുക എന്നതാണ് ചലഞ്ച്. ഫിറ്റ്നസ് ചലഞ്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സജ്ന സജീവൻ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ കമ്യുണിറ്റി പോലീസ് ഓഫീസർമാരായ ടി. നവാസ്, കെ.രേഖ എന്നിവരുടെ നേതൃത്വത്തിലാണ് ചലഞ്ച് നടത്തുന്നത്.