രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപയുമായി മൂന്നു പേർ എക്സൈസ് പിടിയിൽ
രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപയുമായി മൂന്നു പേർ എക്സൈസ് പിടിയിൽ
മാനന്തവാടി : രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപയുമായി മൂന്നു പേർ എക്സൈസ് പിടിയിൽ.
കര്‍ണ്ണാടക സ്വദേശികളായ മുഹമ്മദ് അമീര്‍ മാലിക്, മുഹമ്മദ് ഷഫിയുള്ള, മുഹമ്മദ് കാദര്‍ എന്നിവരാണ് പിടിയിലായത്.
തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് മാനന്തവാടി എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിലെ ജീവനക്കാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കര്‍ണാടകയിൽ നിന്നും വന്ന കെ.എ 66 എം 1576 നമ്പര്‍ കാറിൽ രേഖളില്ലാതെ കടത്തിയ 10 ലക്ഷം രൂപയാണ് പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി.ജി. രാധാകൃഷ്ണന്‍, വി.ആര്‍ ജനാര്‍ദ്ദനന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.അനില്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.വിപിന്‍, ഒ.ഷാഫി, വി.കെ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്.