ഡബ്ല്യു.ഐ.പി.ആർ പത്തിന് മുകളിൽ കൽപ്പറ്റ വീണ്ടും അടയ്ക്കുമോ …? ഇന്നറിയാം
ഡബ്ല്യു.ഐ.പി.ആർ പത്തിന് മുകളിൽ കൽപ്പറ്റ വീണ്ടും അടയ്ക്കുമോ …? ഇന്നറിയാം
കൽപ്പറ്റ : ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. കല്പറ്റ നഗരസഭ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രോഗനിരക്ക് ഉയര്‍ന്നതോടെ വീണ്ടും അടച്ചിടാനാണ് സാധ്യത.
കഴിഞ്ഞ ദിവസങ്ങളില്‍ കല്പറ്റ നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതോടെയാണ് അടച്ചിടാന്‍ സാധ്യതയേറിയത്.
10.38 ശതമാനമാണ് കല്പറ്റയിലെ ഡബ്ല്യു.ഐ.പി.ആര്‍. ജില്ലയില്‍ ഏറ്റവും ഉയര്‍ന്നനിരക്കാണിത്.
കല്പറ്റ അടച്ചിടുന്നതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം ഇന്നുണ്ടാവും.
ഡബ്ല്യു.ഐ.പി.ആർ. നിരക്കിൽ കല്പറ്റയ്ക്ക് തൊട്ടുപിന്നാലെ വെങ്ങപ്പള്ളി ഗ്രാമപ്പഞ്ചായത്തും നെന്മേനി ഗ്രാമപ്പഞ്ചായത്തുമാണ്. 6.74 ശതമാനമാണ് വെങ്ങപ്പള്ളിയിലെ ഡബ്ല്യു.ഐ.പി.ആർ നിരക്ക്.
മാനന്തവാടി, സുൽത്താൻബത്തേരി നഗരസഭകളിലും മീനങ്ങാടി, പൊഴുതന, വൈത്തിരി, നൂൽപ്പുഴ പഞ്ചായത്തുകളിലും ഡബ്ല്യു.ഐ.പി.ആർ നിരക്ക് അഞ്ചുശതമാനത്തിന് മുകളിലാണ്.