മെഹന്തി ഫെസ്റ്റ് സീസൺ 3; സമ്മാന വിതരണം നടത്തി
*മെഹന്തി ഫെസ്റ്റ് സീസൺ 3; സമ്മാന വിതരണം നടത്തി*
കരണി: ബലി പെരുന്നാളിനോടനുബന്ധിച്ച് എം. എസ്.എഫ് കരണി ശാഖ കമ്മിറ്റി നടത്തിയ മെഹന്തി ഫെസ്റ്റ് സീസൺ 3 യിലെ വിജയികൾക്ക് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി നവാസ് ക്യാഷ് അവാർഡ് വിതരണം ചെയ്തു. നിഷ്മ കൽപ്പറ്റ, ഷിബില കമ്പളക്കാട് എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. ഓൺലൈനായി നടത്തിയ മത്സരത്തിൽ 50 ഓളം ടീമുകൾ പങ്കെടുത്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജൽ, യൂത്ത് ലീഗ് കൽപ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് അമ്പിലേരി, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് മെമ്പർ നൂർഷ ചേനോത്ത്, ഇർഷാദ് പെരുമ്പിൽ, ആഷിഖ് പടിക്കൽ, ഇജാസ് പാറമ്മൽ, ഫാഹിദ് .പി, മുഹമ്മദ് നവാഫ്, ഫാരിസ് തുടങ്ങിയവർ പങ്കെടുത്തു.