ഒന്നാം മൈലിൽ വാഹനാപകടം ; നാല് എക്സൈസ് ജീവനക്കാർക്ക് പരിക്കേറ്റു
ഒന്നാം മൈലിൽ വാഹനാപകടം ; നാല് എക്സൈസ് ജീവനക്കാർക്ക് പരിക്കേറ്റു
ബത്തേരി: ബത്തേരി – പുൽപ്പള്ളി റോഡിൽ ഒന്നാം മൈലിന് സമീപം എക്സൈസ് വകുപ്പിന്റെ ബൊലേറോ ജീപ്പും ലോറിയും തമ്മിൽ കൂട്ടിയിച്ച് എക്സൈസ് ജീവനക്കാരായ നാല് പേർക്ക് പരിക്കേറ്റു. ഇവരെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് അപകടമുണ്ടായത്. ബത്തേരിയിലേക്ക് വരികയായിരുന്ന ലോറിയും പുൽപ്പള്ളിയിലേക്ക് പോയ എക്സൈസ് വാഹനവുമാണ് അപകടത്തിൽപ്പെട്ടത്. ബത്തേരി ഫയർഫോഴ്സും , പോലീസും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.