അഞ്ചുകുന്നിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; ആളെകുറിച്ച് വിവരം ലഭിക്കുന്നവർ
പനമരം പോലീസിൽ അറിയിക്കണം
അഞ്ചുകുന്നിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; ആളെകുറിച്ച് വിവരം ലഭിക്കുന്നവർ
പനമരം പോലീസിൽ അറിയിക്കണം
പനമരം: അഞ്ചുകുന്നിലെ സ്വകാര്യ തോട്ടത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല. ഞായറാഴ്ചയാണ് അഞ്ചുകുന്നിലെ മരമില്ലിനു സമീപത്തെ കൃഷിയിടത്തിൽ പഴക്കം ചെന്ന പുരുഷൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ആകാശനീല നിറത്തിലുള്ള ഷർട്ടും, ചുവപ്പിൽ വെള്ളക്കരയുള്ള മുണ്ടും, സ്വർണനിറത്തിലുള്ള വാച്ചും കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പനമരം പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുക. 04936 220200. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് മൃതദേഹം ഉള്ളത്.