സ്ക്കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) കളക്ടറേറ്റ് ധർണ്ണ നടത്തി
സ്ക്കൂൾ പാചക തൊഴിലാളി സംഘടന കളക്ടറേറ്റ് ധർണ്ണ നടത്തി
കൽപ്പറ്റ: 2018 ജനുവരി മുതൽ 2019 ജൂലൈ വരെയുള്ള വർദ്ധിപ്പിച്ച കുടിശ്ശിക വേതനം 12000 രൂപയോളം ഉടൻ വിതരണം ചെയ്യുക, കോവിഡ് ദുരിതാശ്വാസ വേതനം സ്ക്കൂൾ പാചക തൊഴിലാളികൾക്ക് 5000 രൂപയാക്കി നൽകുക, ഓണത്തിന് ഉത്സവ ബത്ത 3000 രൂപയാക്കുക എന്നീ ആവശ്യകൾ ഉന്നയിച്ചുകൊണ്ട് സ്കൂൾ പാചക തൊഴിലാളികൾ കളക്ടറേറ്റ് ധർണ്ണ നടത്തി.
എച്ച്.എം.എസ് ജില്ലാ ജനറൽ സെക്രട്ടറി എൻ. ഒ. ദേവസ്യ ധർണ്ണ ഉദ്ഘാടനം ചെയ്തു. സുധാ അശോകൻ അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) സെക്രട്ടറി കെ.കെ രാജൻ, സി.ആർ മഞ്ജു, നസീമ ഫൈസൽ, ഷേർളി അഗസ്റ്റിൻ, ശ്രീജ, കേളു കരിങ്ങാരി എന്നിവർ സംസാരിച്ചു.