ടീം വെൽഫെയർ ഐഡന്റിറ്റി കാർഡ് വിതരണം
ടീം വെൽഫെയർ ഐഡന്റിറ്റി കാർഡ് വിതരണം
കൽപ്പറ്റ: ജില്ലയിലെ ടീം വെൽഫെയർ വളണ്ടിയർമാർക്കുള്ള ഐഡന്റിറ്റി കാർഡുളുടെ വിതരണം കൽപ്പറ്റയിൽ നടന്നു. കഴിഞ്ഞ 3 വർഷമായി ജില്ലയിലെ ദുരന്തമേഖലകളിലും കോവിഡ് പ്രതിസന്ധിക്കാലത്ത് സേവനമേഖലകളിലും നിറഞ്ഞ സാന്നിധ്യമാണ് ടീം വെൽഫെയർ. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലുമായി പോലീസ് സ്റ്റേഷനുകൾ, ആശുപത്രികൾ, വില്ലേജ് ഓഫീസുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി അണു നശീകരണമടക്കമുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി പി.എച്ച് ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ടീം വെൽഫെയർ കോഴിക്കോട് ജില്ലാ ക്യാപ്റ്റൻ സദ്റുദ്ദീൻ ഓമശ്ശേരി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. വയനാട് ജില്ലാ ക്യാപ്റ്റൻ കെ.എം സാദിഖലി സ്വാഗതവും കെ.കെ.സമീർ കൈതക്കൽ നന്ദിയും പറഞ്ഞു.