ചെറുകാട്ടൂരിനെ സൗന്ദര്യവൽക്കരിക്കാൻ പൂച്ചെടികൾ നട്ടു

*ചെറുകാട്ടൂരിനെ സൗന്ദര്യവൽക്കരിക്കാൻ പൂച്ചെടികൾ നട്ടു*
പനമരം: ചെറുകാട്ടൂരിനെ സൗന്ദര്യവൽക്കരിക്കാൻ പൂച്ചെടികൾ നട്ടു. എസ്റ്റേറ്റുമുക്ക് – അമലാ നഗർ റോഡിന്റെ ഇരുവശങ്ങളിലുമാണ് പൂച്ചെടികൾ നട്ടത്. പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലയിൽ നടീൽ ഉദ്ഘാടനം ചെയ്തു.
ഫിനിക്സ് നേഴ്സറി, സണ്ണി മൂലക്കര, രഞ്ചിത്ത് മുതുപ്ലാക്കൽ, ഷാജി കുന്നേൽ, ലിജു നെല്ലേടത്ത്, ഡിവിൻ തുരുത്തേൽ, ഫ്രാൻസിസ് എന്നിവരുടെ സഹകരണത്തോടെയാണ് ചെടികളും പൂചട്ടികളും വാങ്ങിയത്.
കുടുബശ്രീ പ്രവർത്തകർ പൂച്ചെടികൾ നട്ടു. ഈ.ജെ സെബാസ്റ്റ്യൻ, അപ്പച്ചൻ വെള്ളാക്കുഴി, ജോസ് മുതിരക്കാല, തങ്കച്ചൻ ചെറുകാട്ട്, രാധ ഒഴുകൊല്ലി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
