അതുല്യനിവേദ്യത്തിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതം
1 min readഅതുല്യനിവേദ്യത്തിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതം
കൽപ്പറ്റ : ‘അതുല്യനിവേദ്യം’ എന്ന ഭക്തിഗാന സിഡിയുടെ അവകാശവാദവുമായി രംഗത്തെ ത്തിയ ശിവകുമാർ കണിച്ചേരിയുടെ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ശ്യാം വയനാട്, വിഗേഷ് പനമരം, പ്രദീഷ് പയ്യമ്പള്ളി എന്നിവർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
2017ലാണ് “ഹൃദയപൂർവം ജയറാമേട്ടന് അതുല്യ നിവേദ്യം” എന്ന പേരിൽ ഓഡിയോ സിഡി പുറ ത്തിറക്കുന്നത്. ഗാനങ്ങളുടെ രചനാ സമയത്ത് തമിഴ് അറിയാമായിരുന്ന മാനന്തവാടി കെഎസ്ആർടിസി ജീവനക്കാരനായിരുന്ന ശിവകുമാർ കണിച്ചേരിയെ സഹായിയായി കുട്ടിയിരുന്നു.
സിഡി പുറത്തിറക്കി ഒരുവർഷത്തിന് ശേഷമാണ് ശിവകുമാർ മരണപ്പെടുന്നത്. വർഷങ്ങൾക്കു ശേഷം കുടുംബം ആരോപണങ്ങളുമായി രംഗത്തിറ ങ്ങുന്നതിനു പിന്നിൽ ദുരൂഹതയു ണ്ടെന്നും ചില തൽപരകക്ഷികളുടെ പിന്തുണയോടെ സിഡിയിൽ അവകാശവാദം ഉന്നയിച്ച് ശ്രദ്ധ നേടാനുള്ള ശ്രമമാണെന്നും ഇവർ ആരോപിച്ചു. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും ഇവർ പറഞ്ഞു.
സിനിമാ താരം പദ്മശ്രീ ജയറാമിന്റെ പേരിൽ ഹൃദയപൂർവ്വം ജയറാമേട്ടന് അതുല്യ നിവേദ്യം എന്ന പ്രോഗ്രാമിന്റെ ലാഭവിഹിതത്തിൽ നിന്നും പത്ത് കുട്ടികൾക്കായി സൗജന്യമായി നടത്തിവരുന്ന കമ്പ്യൂട്ടർ കോഴ്സും , ഇംഗ്ലീഷ് പരിശീലനത്തിന്റെയും ഉദ്ഘാടന പരിപാടി ഒ.ആർ കേളു എം.എൽ.എ നിർവ്വഹിച്ചതിനു ശേഷമാണ് ഇത്തരം കുപ്രചരണങ്ങളുമായി പലരും രംഗത്ത് വന്നിട്ടുള്ളത്. ഇതിനെതിരെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകിയത്. ഇത്തരത്തിലുള്ള ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് അതുല്യ നിവേദ്യം കമ്പനി അറിയിച്ചു.