*സച്ചാർ കമ്മിറ്റി
റിപ്പോർട്ട് നടപ്പിലാക്കുക ; എടവക മുസ്ലിം യൂത്ത് കോർഡിനേഷൻ പ്രതിഷേധ സംഗമം നടത്തി*
*സച്ചാർ കമ്മിറ്റി
റിപ്പോർട്ട് നടപ്പിലാക്കുക ; എടവക മുസ്ലിം യൂത്ത് കോർഡിനേഷൻ പ്രതിഷേധ സംഗമം നടത്തി*
*എടവക:* സച്ചാർ കമ്മിറ്റി
റിപ്പോർട്ട് നടപ്പിലാക്കുക
എന്ന ആവശ്യവുമായി
മുസ്ലിം യൂത്ത് കോർഡിനേഷൻ എടവക പഞ്ചായത്തിൽ പ്രതിഷേധ സംഗമം നടത്തി. ഐ.എസ്.എം ജില്ലാ പ്രസിഡന്റ് മമ്മൂട്ടി മുസ്‌ലിയാർ ഉൽഘാടനം ചെയ്തു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് എം.കെ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഹമ്മദ് കുട്ടി ബ്രാൻ, അബൂബക്കർ മുസ്‌ലിയാർ, ബദറുദ്ധീൻ,
മുനീർ ദാരിമി, ശിഹാബുദ്ധീൻ അയാത്ത്, ശിഹാബ് മുതുവോടൻ, അസ്ഹറുദ്ധീൻ കല്ലായി,മുജീബ് പള്ളിക്കൽ, ഖാദർ പാണ്ടിക്കടവ് എന്നിവർ സംസാരിച്ചു.