September 24, 2024

രണ്ട് ബാഗുകളില്‍ ഏഴ് കവറുകളിലായി സൂക്ഷിച്ച എട്ട് കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

1 min read
Share

രണ്ട് ബാഗുകളില്‍ ഏഴ് കവറുകളിലായി സൂക്ഷിച്ച എട്ട് കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

മാനന്തവാടി : പേരിയ 39 വള്ളിത്തോടിൽ കാല്‍നട യാത്രക്കാരായ രണ്ട് യുവാക്കളില്‍ നിന്നും ഏഴേ മുക്കാല്‍ കിലോ കഞ്ചാവ് പിടികൂടി. വരയാല്‍ കാപ്പാട്ടുമല വെള്ളറ ഷിജോബിന്‍ (30), പടിഞ്ഞാറത്തറ ആനപ്പാറ പുളിക്കല്‍ അഖില്‍ (20) എന്നിവരില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ട് ബാഗുകളില്‍ ഏഴ് കവറുകളിലായി സൂക്ഷിച്ച ഏഴേ മുക്കാല്‍ കിലോ കഞ്ചാവാണ് കണ്ടെടുത്തത്.

ബംഗളൂരില്‍ നിന്നും വിലക്ക് വാങ്ങിയ കഞ്ചാവുമായി ബസ്സില്‍ കണ്ണൂരിലെത്തുകയും അവിടെ നിന്നും മറ്റൊരു ബസ്സില്‍ വരയാലിലെത്തിയ യുവാക്കള്‍ കാല്‍നടയാത്ര ചെയ്യുന്നതിന്നിടയിലാണ് പിടിയിലായത്. വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഹരി വിരുദ്ധ സേനാംഗങ്ങളും തലപ്പുഴ എസ്.ഐമാരായ പി.ജെ ജിമ്മി, വി.കെ പ്രകാശന്‍, എ.എസ് ഐ.ഷാജി എന്നിവർ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.