വയനാട് മെഡിക്കൽ കോളേജ് ഉടൻ പൂർണ പ്രവർത്തന സജ്ജമാക്കണം – വ്യാപാരി വ്യവസായി ഏകോപന സമിതി തരുവണ യൂണിറ്റ്
തരുവണ : വയനാട് മെഡിക്കൽ കോളേജ് എത്രയും വേഗം പൂർണ പ്രവർത്തന സജ്ജമാക്കണമെന്ന് തരുവണ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപനസമിതി വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.
ജില്ലാ ജനറൽ സെക്രട്ടറി ഒ.വി വർഗീസ് യോഗം ഉദ്ഘടനം ചെയ്തു. കമ്പ അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഹൈദ്രോസ്, ജില്ലാ സെക്രട്ടറി മഹേഷ്, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ ടി. ജോയി, കെ.ടി കാലിദ്, അബ്ദുൽ റഹ്‌മാൻ, ഉസ്മാൻ പള്ളിയാൽ തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കമ്പ അബ്ദുള്ള ഹാജി (പ്രസിഡന്റ് ), എസ്. അബ്ദുൽ റഹ്‌മാൻ (ജനറൽ സെക്രട്ടറി ), ഉസ്മാൻ പള്ളിയാൽ (ട്രഷറർ ), നൗഷാദ്. എം, കെ.സി അലിഹാജി, എൻ.മമ്മൂട്ടി (സെക്രെട്ടറിമാർ ), പി.അമ്മദ്, കെ.ടി കാലിദ്, പി.സി ഇബ്രാഹിം ഹാജി (വൈസ് പ്രസിഡന്റുമാർ ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.