November 7, 2026

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ വർധന

Share

 

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപയുടെ വര്‍ധനയോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,160 രൂപയായി.

 

ഇന്നലെ പവന് 1,880 രൂപയുടെ കുത്തനെ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് നേരിയ വീണ്ടെടുപ്പ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വ്യതിയാനങ്ങളുമാണ് നിലവില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. നിലവില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറില്‍ താഴെയായി തുടരുകയാണ്.


Share
Copyright © All rights reserved. | Newsphere by AF themes.