വീട്ടമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ; അയല്‍ക്കാരിയായ വയോധിക അറസ്റ്റിൽ
മുട്ടിൽ : വാഴവറ്റയില്‍ വീട്ടമ്മ അമ്മിണിയുടെ (46) മരണം കൊലപാതകമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ അയല്‍വാസിയായ വയോധികയെ പൊലിസ് അറസ്റ്റ് ചെയ്തു. വാഴവറ്റ എടത്തില്‍ ഉന്നതിയില്‍ അമ്മിളിയാണ് പിടിയിലായത്.
കഴിഞ്ഞ ഒക്ടോബർ 28ന് രാത്രിയാണ് കൊലപാതകം നടന്നത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലിസ് വ്യക്തമാക്കി.
കഴുത്തുഞെരിച്ചാണ് പ്രതിയായ അമ്മിണി ഇവരെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കഴുത്തിനേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയും ഭർത്താവും മദ്യപാനികളാണെന്നും, സംഭവദിവസം ഇവർ മദ്യപിച്ചെത്തി കൊല്ലപ്പെട്ട അമ്മിണിയുടെ കുടുംബവുമായി വാക്കുതർക്കത്തില്‍ ഏർപ്പെടുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.
വാക്കേറ്റത്തിനിടെ പ്രതി അമ്മിണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടി ബത്തേരി ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
