പോക്സോ കേസില്‍ യുവാവിന് തടവും പിഴയും
കല്‍പ്പറ്റ : പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ യുവാവിന് തടവും പിഴയും. മേപ്പാടി മൂപ്പൈനാട് കടച്ചിക്കുന്ന് വഞ്ചിത്താനത്ത് വീട്ടില്‍ വി.എം ബോവാസ് (27) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്. സുനില്‍കുമാര്‍ ആറ് വര്‍ഷവും രണ്ട് മാസവും തടവിനും 35500 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്.
2022 ല്‍ മേപ്പാടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഫോണിലൂടെയും നേരിട്ടും നിരന്തരം പിന്തുടര്ന്ന് ശല്യം ചെയ്തും വീട്ടില്‍ അതിക്രമിച്ചു കയറി കയ്യില്‍ കയറി പിടിച്ചും മറ്റും ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ മേപ്പാടി സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്നു വി.പി സിറാജാണ് കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.
