November 1, 2026

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി

Share

 

ഡല്‍ഹി : രാജ്യത്ത് ഗ്യാസ് വില കത്തിക്കയറുന്നു. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് വില 10 രൂപ വര്‍ധിച്ച്‌ 2820 രൂപയായി. കേരളത്തില്‍ 12.50 രൂപയുടെ വര്‍ധനവാണുണ്ടായത്. അതേപോലെ, വിമാന ഇന്ധനത്തിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്.

 

ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 2840 രൂപയും കോഴിക്കോട് 2870 രൂപയും തിരുവനന്തപുരത്ത് 2860 രൂപയുമായി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഒക്ടോബര്‍ ഒന്നിന് 62.50 രൂപ വര്‍ധിപ്പിച്ചിരുന്നു.

 

സെപ്റ്റംബര്‍ ഒന്നിന് 9.50 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ വില ഇപ്പോള്‍ വര്‍ധിപ്പിച്ചിട്ടില്ല. എടിഎഫ് വില ലിറ്ററിന് 137.13 രൂപ ഉണ്ടായിരുന്നത് 1.37 രൂപ വര്‍ധിപ്പിച്ച്‌ 138.50 രൂപയായി.


Share
Copyright © All rights reserved. | Newsphere by AF themes.