October 12, 2026

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെ നഗ്നതാ പ്രദര്‍ശനം ; യുവാവിന് തടവും പിഴയും

Share

 

കല്‍പ്പറ്റ : പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ യുവാവിന് തടവും പിഴയും. അഞ്ചുകുന്ന് പാലുകുന്ന് പുത്തൂര്‍കുന്ന് ഉന്നതിയിലെ എം. മുകേഷ് (33) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.ആർ. സുനില്‍കുമാര്‍ അഞ്ച് വര്‍ഷവും രണ്ട് മാസവും തടവിനും 76000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചത്.

 

2023 ല്‍ പനമരം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 2023 സെപ്തംബര്‍ മാസത്തിലാണ് ഇയാൾ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ക്കെതിരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത്. അന്നത്തെ പനമരം സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്നു ഇ.കെ. അബൂബക്കര്‍ കേസില്‍ ആദ്യാന്വേഷണം നടത്തുകയും പിന്നീട് ഇൻസ്‌പെക്ടർ എസ്. എച്ച്.ഓ വി. സിജിത്ത് കേസന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.


Share
Copyright © All rights reserved. | Newsphere by AF themes.