കൊളഗപ്പാറയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
ബത്തേരി : കൊളഗപ്പാറയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി രാജു (67) ആണ് മരിച്ചത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മുത്തങ്ങ സ്വദേശി അഭിനന്ദ് (24) ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 9:15-ഓടെയാണ് കൊളഗപ്പാറ കവലയിൽ അപകടമുണ്ടായത്.
കഴിഞ്ഞദിവസം കൊളഗപ്പാറയ്ക്ക് സമീപം ലോറിയും ട്രാവലറും കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടിരുന്നു.
