പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
പുല്‍പ്പള്ളി : കബനി പുഴയിലെ തേന്‍മാവിന്‍ കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുത്തന്‍ക്കുന്ന് നെല്ലിവയല്‍ ഉന്നതിയിലെ ബിനീഷ് ആണ് മുങ്ങി മരിച്ചത്. ഫയര്‍ഫോഴ്‌സ് , പോലീസ്, കടത്ത് തോണിക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ബിനീഷിന്റെ മൃതദേഹം കണ്ടെത്തിയത് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു സംഭവം.
