September 22, 2026

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന : ഇന്ന് കൂടിയത് 120 രൂപ

Share

 

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് നേരിയ വർദ്ധനവ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 15 രൂപയാണ് വർദ്ധിച്ചത്. പവന് 120 രൂപയും കൂടിയതോടെ 1,13,480 രൂപയാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാമിന്റെ വില 14,185 രൂപയാണ്. ഇന്നലെ ഒരു പവന്റെ വില 1,13,240 രൂപയായിരുന്നു.

 

അതേ സമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വില കുറഞ്ഞു. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് വില.

 

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വർണവിലയ്ക്ക് പിന്തുണ നല്‍കുന്ന പ്രധാന ഘടകങ്ങളില്‍ പശ്ചിമേഷ്യൻ സംഘർഷങ്ങളില്‍ തുടരുന്ന അനിശ്ചിതത്വവും യുഎസ് ഡോളറിലെ മാറ്റങ്ങളും ഉള്‍പ്പെടുന്നുണ്ട്. അതേസമയം, നിലവിലെ അന്താരാഷ്ട്ര വിപണിയില്‍ ഉയർന്ന പലിശനിരക്ക് തുടരാനുള്ള സാദ്ധ്യത സ്വർണവിലയുടെ കുതിപ്പിന് ഒരു പരിധിവരെ സമ്മർദം സൃഷ്ടിക്കുന്നുണ്ട്.


Share
Copyright © All rights reserved. | Newsphere by AF themes.