മൂന്നു ദിവസത്തെ ആശ്വാസത്തിന് വിരാമം ; സ്വര്‍ണവില മുകളിലേക്ക് : ഇന്ന് കൂടിയത് 1,160 രൂപ
സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്ന് ദിവസങ്ങളിലായി താഴേക്ക് കുതിച്ച സ്വർണവിലയാണ് ഒറ്റയടിക്ക് വീണ്ടും മുകളിലെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവിലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
വില കുറഞ്ഞതിനെ തുടർന്ന് സ്വർണം വാങ്ങാൻ ഒരുങ്ങിയവർക്ക് തിരിച്ചടിയാകുന്നതാണ് പുതിയ നിരക്കുകള്‍. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,13,240 രൂപയാണ് വിപണിനിരക്ക് രേഖപ്പെടുത്തിയത്. അതേസമയം, ഗ്രാമിന്റെ വിലയിലും വർധനവുണ്ടായിട്ടുണ്ട്. 14,155 രൂപയാണ് ഇന്ന് കേരളത്തിലെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണിവില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,12,080 രൂപയായിരുന്നു വില.
അതില്‍ നിന്ന് 1,160 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് ഇന്നലെ 14,010 രൂപയായിരുന്ന സ്ഥാനത്ത്, 145 രൂപ വർധിച്ചാണ് 14,155 രൂപയായി മാറിയത്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ ഒന്നിനായിരുന്നുഅന്ന് പവന് 1,15,080 രൂപയും ഗ്രാമിന് 14,385 രൂപയുമായിരുന്നു വില. എന്നാല്‍, സെപ്റ്റംബർ രണ്ടിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,11,480 രൂപയും ഗ്രാമിന് 13,935 രൂപയുമായിരുന്നു നിരക്ക്.
