August 17, 2026

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന : ഇന്ന് കൂടിയത് 400 രൂപ

Share

 

സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 50 രൂപയും ഒരു പവന് 400 രൂപയും കൂടി. ഇതോടെ ഇന്നത്തെ നിരക്ക് അനുസരിച്ച്‌ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 12,270 രൂപയും ഒരു പവൻ സ്വർണത്തിന് 1,14,160 രൂപയുമായി ഉയർന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,220 രൂപയും ഒരു പവന് 1,13,760 രൂപയുമായിരുന്നു.

 

ആ നിരക്കിനെ അപേക്ഷിച്ചാണ് ഇന്ന് വില വർധിച്ചത്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് കേരളത്തില്‍ 1 ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമാണ് നിരക്ക്.


Share
Copyright © All rights reserved. | Newsphere by AF themes.