August 17, 2026

കേരളത്തില്‍ കാലവര്‍ഷ മഴയില്‍ 22 ശതമാനം കുറവ് ; വയനാട്ടിൽ കുറഞ്ഞത് 51 ശതമാനം

Share

 

പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തില്‍ 22 ശതമാനം മഴ കുറവ്. ജൂണ്‍ ഒന്ന് മുതല്‍ കണക്കാക്കുന്ന കാലവർഷ സീസണില്‍ സാധാരണ കിട്ടേണ്ടതിനേക്കാള്‍ 22 ശതമാനം കുറവ് മഴയാണ് ഇതുവരെ കിട്ടിയത്. ഏഴ് ജില്ലകളില്‍ മഴ കുറഞ്ഞു.

 

വയനാട്ടില്‍ 51 ശതമാനമാണ് മഴ കുറഞ്ഞത്. ഇടുക്കിയില്‍ 44 ശതമാനം മഴ കുറവുണ്ട്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും രണ്ട് ശതമാനം അധികം മഴ കിട്ടി. ഇക്കൊല്ലം സാധാരണയേക്കാള്‍ കുറവ് മഴയ്ക്കേ സാധ്യതയുള്ളൂ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ജൂലൈ അവസാനവും ആഗസ്റ്റ് ആദ്യവും കിട്ടി. തീവ്ര മഴ ദിവസങ്ങളാണ് മഴക്കുറവിനെ അല്‍പമെങ്കിലും മറികടക്കാൻ സഹായിച്ചത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.