August 16, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

തേറ്റമല ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിതം അധ്യാപക നിയമത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 18 ന് ചൊവ്വാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.

 

പുല്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഓഗസ്റ്റ് 31-ന് രാവിലെ 11-ന് സ്കൂ‌ൾ ഓഫീസിൽ. ഫോൺ: 9447934036.

 

മാനന്തവാടി ഗവ. കോളേജിൽ ഇക്കണോമിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം. കൂടിക്കാഴ്ച 18-ന് രാവിലെ 10.30-ന് കോളേജ് ഓഫീസിൽ. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

ഫോൺ: 9539596905.


Share
Copyright © All rights reserved. | Newsphere by AF themes.