വയനാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റൊഴിവ്
മേപ്പാടി ഗവ. പോളിടെക്നിക് കോളേജിൽ 2026-27 അധ്യയനവർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 14-ന് നടക്കും. അപേക്ഷകർ രാവിലെ 11-നകം കോളേജിൽ എത്തണം. നിലവിൽ അപേക്ഷ നൽകിയവർക്കും പുതുതായി അപേക്ഷനൽകാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. വിവരങ്ങൾ WWW.le.polyadmission.org ലഭ്യമാണ്. ഫോൺ: 7012819448, 8921228437.
പുല്പള്ളി പഴശ്ശിരാജാ കോളേജിൽ പുതുതായി ആരംഭിക്കുന്ന ബി.കോം. (എയ്‌ഡഡ്) കോഴ്സിലേക്ക് പ്രവേശനത്തിന് താത്പര്യമുള്ള വിദ്യാർഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടണം.
ഫോൺ: 9169777333.
തൃശ്ശിലേരി ഗവ. മോഡൽ ഡിഗ്രി കോളേജിൽ (റൂസ) ബി.എസ്.സി ജ്യോഗ്രഫി, ബി.എസ്.സി സൈക്കോളജി, ബി.എ ഇംഗ്ലീഷ്, ബി.എ മലയാളം കോഴ്സുകളിൽ എസ്.സി, എസ്.ടി ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ബി.കോം കോഴ്സിൽ എസ്.സി, എസ്.ടി വിഭാഗത്തിലും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളുമായി ഓഗസ്റ്റ് 14 നകം കോളേജ് ഓഫീസിലെത്തണം. ഫോൺ: 9496704769, 9746771075.
പനമരം ഡബ്ല്യു.എം.ഒ. ഐ.ജി കോളേജിൽ
എം.എസ് സി. സൈക്കോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ആഗസ്റ്റ് 15ന് ഉച്ചക്ക് രണ്ടിനകം കോളേജ് ഓഫീസില്‍ നേരിട്ട് ബന്ധപ്പെടണം. ഫോണ്‍-9188663306
പൂക്കോട് : കേരള വെറ്ററിനറി സർവ്വകലാശാല നടത്തിവരുന്ന എം.എസ്, എം എസ് സി, ബി എസ് സി, പിപിബിഎം, ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് പൂക്കോട് വെറ്ററിനറി സർവ്വകലാശാല ക്യാമ്പസിൽ ഓഗസ്റ്റ് 18ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിശദവിവരങ്ങൾക്ക് www.kvasu.ac.in സന്ദർശിക്കുക. ഫോണ്‍-04936 209272, 04936 209269, 9446027876, 9495442035
