August 13, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മുട്ടിൽ ഡബ്ല്യു.എം.ഒ.ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അറബിക് (സെൽഫ്) വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നിയമനം. പി.എച്ച്.ഡി./നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയിച്ചവർക്ക് മുൻഗണന. കൂടിക്കാഴ്ച ആഗസ്റ്റ് 14 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന്.

 

സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടൂ വിഭാഗത്തിൽ ജ്യോഗ്രഫി (സീനിയർ) താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമത്തിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 31-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

 

കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയിലെ ബേക്കർ ആന്റ് കൺഫെക്ഷനർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ്.സി വിഭാഗത്തിൽ ഒരു ഒഴിവാണുള്ളത്. എസ്.സി വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഓഗസ്റ്റ് 14 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 205519.

 

 

കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റികളുടെ അസലും പകർപ്പുകളുമായി ഓഗസ്റ്റ് 17 രാവിലെ 11 ന് കോളേജ് ഓഫീസിലെത്തണം. ഫോൺ: 04936 204569


Share
Copyright © All rights reserved. | Newsphere by AF themes.