August 11, 2026

കുടുംബശ്രീ സ്നേഹിതയിൽ ജോലി ഒഴിവ് : ഇന്റർവ്യു 18 ന്

Share

 

കൽപ്പറ്റ : കുടുംബശ്രീ ജില്ലാ മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്കിലേക്ക് കൗൺസിലർ, സർവ്വീസ് പ്രോവൈഡർ, സെക്യൂരിറ്റി തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 20 നും 40 നും ഇടയിൽ പ്രായമുള്ള കുടുംബശ്രീ കുടംബാംഗം, അല്ലെങ്കിൽ ഓക്സിലറി അംഗങ്ങളായ വനിതകൾക്ക് അപേക്ഷിക്കാം. നിലവിൽ കടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലറായി പ്രവർത്തിക്കുന്ന, 50 വയസിൽ താഴെയുള്ളവർക്കും അപേക്ഷിക്കാം. രാത്രി കാലങ്ങളിൽ സേവനം അനുഷ്ടിക്കാൻ സന്നദ്ധരായിരിക്കണം. യോഗ്യതയുള്ളവര്‍ വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഓഗസ്റ്റ് 18 ന് രാവിലെ 10 ന് ജില്ലാ മിഷൻ ഓഫീസിൽ അഭിമുഖത്തിന് എത്തണം. കൗൺസിലർക്ക് എം.എസ്.സി സൈക്കോളജി/ എം.എസ്.ഡബ്ല്യു അല്ലെങ്കിൽ കൗൺസിലിംഗിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലോ ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള സ്ഥാപനങ്ങളിലോ മറ്റ് മികച്ച സ്ഥാപനങ്ങളിലോ കൗൺസിലറായുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. സർവ്വീസ് പ്രൊവൈഡർ തസ്തികയിലേക്ക് അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദം ആവശ്യമാണ്. രണ്ട് വർഷം പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന ലഭിക്കും. സെക്യൂരിറ്റി തസ്തികയിലേക്ക് പത്താംതരമാണ് യോഗ്യത. ഫോൺ: 04936 206589, 299370,

 


Share
Copyright © All rights reserved. | Newsphere by AF themes.