August 5, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

പരിയാരം ഗവ. ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്.എസ്.എ. സോഷ്യൽ സയൻസ് നിയമനം. കൂടിക്കാഴ്ച ഓഗസ്റ്റ് 6 ന് വ്യാഴാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 202622.

 

മുട്ടിൽ ഡബ്ല്യു.എം.ഒ. കാമ്പസിൽ ട്യൂഷൻ ടീച്ചർ നിയമനം. കൂടിക്കാഴ്ച വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് മുട്ടിൽ ഡബ്ല്യു.എം.ഒ. കാമ്പസിലെ എച്ച്.ആർ.ഡി. സെന്ററിൽ. സി.ബി.എസ്.ഇ. അഞ്ചുമുതൽ പ്ലസ്‌ടു വരെയുള്ള വിവിധവിഷയങ്ങളിലേക്കാണ് നിയമിക്കുന്നത്.

 

കല്പറ്റ കെ.എം.എം. ഗവ.ഐ.ടി.ഐ.യിൽ വിവിധ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ബേക്കർ ആൻഡ് കൺഫെക്ഷനർ ട്രേഡിൽ എസ്.സി. വിഭാഗത്തിന് ഒരു ഒഴിവും ഡീസൽ മെക്കാനിക്, ഇലക്ട്രീഷ്യൻ ട്രേഡുകളിൽ ഓപ്പൺവിഭാഗത്തിൽ ഓരോ ഒഴിവുകളുമാണുള്ളത്. കൂടിക്കാഴ്ച ആറിന് രാവിലെ 11-ന് ഐ.ടി.ഐ. പ്രിൻസിപ്പലിന് മുൻപാകെ. ഫോൺ: 04936 205519.


Share
Copyright © All rights reserved. | Newsphere by AF themes.