August 5, 2026

വയനാട്ടിലെ വിവിധ കോളേജുകളിലെ സീറ്റൊഴിവുകൾ

Share

 

തൃശ്ശിലേരി ഗവ. മോഡൽ ഡിഗ്രി കോളേജിൽ (റൂസ) ബി.എസ്‌സി. ജിയോ ഇൻ ഫർമാറ്റിക്സ്, ബി.എസ്സി. സൈക്കോളജി, ബി.കോം., ബി.എ. ഇംഗ്ലീഷ്, ബി.എ. മലയാളം എന്നീ കോഴ്സുകളിൽ എസ്.സി., എസ്.ടി. ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും സീറ്റൊഴിവ്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളുമായി കോളേജ് ഓഫീസിൽ എത്തണം. ഫോൺ: 9496704769, 9746771075.

 

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, ഇലക്ട്രിക്കൽ വയറിങ് ആൻഡ് സർവീസിങ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസാണ് യോഗ്യത. കോഴ്സ് പൂർത്തിയാക്കു ന്നവർക്ക് പ്ലേസ്മെന്റ് ലഭിക്കും. ഫോൺ: 9744134901, 9847699720.

 

 

 

മാനന്തവാടി ഗവ. കോളേജിൽ ബി.കോം. ഫിനാൻസ് പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിനും ബി .എസ്.സി. ഇലക്ട്രോണിക്സ്, ബി.എസ്‌സി. ഫിസിക്സ് പ്രോഗ്രാമുകളിൽ എസ്.സി/എസ്. ടി വിഭാഗത്തിനും മറ്റു വിഭാഗങ്ങളിലുള്ളവർക്കുമുള്ള സീറ്റുകൾ ഒഴിവുണ്ട്. ഓഗസ്റ്റ് ആറിനകം കോളേജ് ഓഫീസിലെത്തി അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

 

മാനന്തവാടി കാമ്പസിലെ ടീച്ചർ എജുക്കേഷൻ സെന്ററിൽ ബി.എഡ്. കൊമേഴ്സിൽ ജനറൽ മെറിറ്റിൽ നാല് സീറ്റൊഴിവുണ്ട്. എം. കോമിന് 50 ശതമാനത്തിൽ കുറയാത്ത മാർക്കോ തത്തുല്യമായ ഒ.ജി.പി.എ./സി.ജി. പി.എ.യോ ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം ഏഴിന് ഉച്ചയ്ക്ക് രണ്ടിന് അസി. കോഡിനേറ്റർ മുൻപാകെ.

 

സുൽത്താൻബത്തേരി : മാർ ബസേലിയോസ് ബി.എഡ്. കോളേജ് ഓഫ് എജുക്കേഷനിൽ ഓപ്പൺ വിഭാഗത്തിൽ കൊമേഴ്സ്, ഫിസിക്കൽ സയൻസ്, സംവരണ വിഭാഗത്തിൽ കൊമേഴ്സ്, ഗണിതം, നാച്വറൽ സയൻസ്, മാനേജ്മെന്റ് വിഭാഗത്തിൽ കൊമേഴ്സ്, ഇംഗ്ലീഷ്, ഗണിതം, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ് സീറ്റ് ഒഴിവുണ്ട്. സർവകലാ ശാലയിൽ അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ വ്യാഴാഴ്ച വൈകീട്ട് നാലിനുമുൻപായി കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ:

8547551887.

 

 

തലപ്പുഴ ഗവ. എൻജിനിയറിങ് കോളേജിൽ ഒന്നാംവർഷ റെഗുലർ എം. ടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (നെറ്റ് വർക്ക് ആൻഡ് സെക്യൂരിറ്റി) എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ. വിദ്യാർഥികൾ ഏഴിനു രാവിലെ 11-നകം കോളേജിലെത്തണം. നിലവിൽ അൺ എയ്‌ഡഡ്, എയ്‌ഡഡ് കോളേജുകളിൽ പഠിക്കുന്നവർ സ്ഥാപനത്തിൽനിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം. വിവരങ്ങൾ www.gecwyd.ac.in. ഫോൺ: 04935 257320, 04935 257321, 8078184887, 9809092954


Share
Copyright © All rights reserved. | Newsphere by AF themes.