August 11, 2026

പൊഴുതനയില്‍ പുലി കൂട്ടില്‍ കെട്ടിയ അഞ്ച് ആടുകളെ ആക്രമിച്ചു കൊന്നു

Share

 

വൈത്തിരി : പൊഴുതനയില്‍ അഞ്ച് ആടിനെ പുലി കൊന്നു. ആനോത്ത് ആണിവയല്‍ സെയ്താലിയുടെ ആടുകളെയാണ് പുലി പിടിച്ചത്. ശനിയാഴ്ച പുലര്‍ച്ചയാണ് സംഭവം. കൂട്ടില്‍ കെട്ടിയ ആടുകളെയാണ് പുലി ആക്രമിച്ചത്. ആടുകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും പുലി ഇരുളില്‍ മറഞ്ഞു. വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തി.


Share
Copyright © All rights reserved. | Newsphere by AF themes.