June 27, 2026

ബേക്കറിയിൽ നിരോധിത പുകയില ഉൽപ്പന്ന വില്പന : കടയുടമ പിടിയിൽ

Share

 

മാനന്തവാടി : പിലാക്കാവിലെ ബേക്കറിയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളും വൻ തുകയും പോലീസ് പിടിച്ചെടുത്തു. പിലാക്കാവ് ടൗണിൽ ‘ആഷിഖ് ബേക്കറി’ നടത്തുന്ന ഇബ്രാഹിം എം.കെ. (52) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെത്തുടർന്ന് സബ് ഇൻസ്പെക്ടർ സോബിൻ കെ.കെയുടെ നേതൃത്വത്തിലാണ് കടയിൽ പരിശോധന നടത്തിയത്.

 

കടയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 25 കൂൾ ലിപ്പുകളും 66 പാക്കറ്റ് ഹാൻസുമാണ് കണ്ടെടുത്തത്. കൂടാതെ പുകയില ഉൽപ്പന്നങ്ങൾ വിറ്റ വകയിലുള്ള 1,89,570 രൂപയും പോലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയിൽ നിന്നാണ് വിൽപനയ്ക്കായി ഇവ എത്തിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ഇയാൾക്കെതിരെ കെ.പി. ആക്ട്, കോട്പ (COTPA) ആക്ട് എന്നിവ പ്രകാരം കേസെടുത്തു. മുൻപും സമാനമായ കേസുകളിൽ ഇയാൾ അകപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെകർശന നടപടി തുടരുമെന്നും പോലീസ് വ്യക്തമാക്കി.


Share
Copyright © All rights reserved. | Newsphere by AF themes.