June 21, 2026

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Share

 

മാനന്തവാടി : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മാനന്തവാടി പായോട് കാലായിൽ സിജോ (35) ആണ് മരിച്ചത്.

 

​കഴിഞ്ഞ മാസം ഒമ്പതാം തീയതി മാനന്തവാടി ബിഷപ്‌സ് ഹൗസിനു സമീപം വെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് സിജോയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​തോമസ് – മേരിക്കുട്ടി ദമ്പതികളുടെ മകനാണ്. ലിജോ സഹോദരനാണ്.

മൃതദേഹം ഇന്ന് (ജൂൺ 21, ഞായർ) ഉച്ചകഴിഞ്ഞ് 3.30-ന് തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.