ഇടിവിന് ബ്രേക്കിട്ട് പൊന്ന് ! സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ വർധനവ്. പവന് 160 രൂപ ഉയർന്ന് 1,07,120 രൂപയിലെത്തി.
ഗ്രാമിനു 20 രൂപ കൂടി 13,390 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔണ്‍സിന് 4155 ഡോളർ നിലവാരത്തില്‍ തുടരുന്നു.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,608 രൂപയും, പവന് 1,16,864 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,956 രൂപയും പവന് 87,648 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 255 രൂപയും കിലോഗ്രാമിന് 2,55,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഇറാനും യുഎസും തമ്മില്‍ സമാധാന കരാർ നിലവില്‍ വന്നതാണ് സ്വർണവില ഉയരാൻ കാരണം. അതേസമയം, സ്വർണാഭരണങ്ങളുടെ ഡിസൈനുകള്‍ മാറുന്നതിനനുസരിച്ച് പണിക്കൂലിയില്‍ വലിയ വ്യത്യാസമുണ്ടാകും. ക്രൂഡോയില്‍ വില വർധന പണപ്പെരുപ്പം, അടിസ്ഥാന പലിശനിരക്ക് എന്നിവ കൂടാനും ഡോളർ ശക്തമാകാനും വഴിവയ്ക്കും. ഇത് ആഭരണം, നിക്ഷേപം എന്നീ നിലകളില്‍ സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കുമെന്നതാണ് വില കുറയാൻ കാരണം.
