രാജ്യത്ത് ഗാര്‍ഹിക പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു ; ഇത്തവണ കൂടിയത് 29 രൂപ
പൊതുജനങ്ങളുടെ നടുവൊടിക്കുന്ന രീതിയില്‍ വീണ്ടും ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്റെ വില വർദ്ധിപ്പിച്ചു. ഇത്തവണ 29 രൂപയാണ് വർദ്ധിച്ചത്. ഇതോടെ കേരളത്തില്‍ പാചകവാതക സിലിണ്ടറിന്റെ വില 951 കടന്നു. ഡല്‍ഹിയില്‍ ഗാർഹിക സിലിണ്ടറിന്റെ വില 913 രൂപയില്‍ നിന്ന് 942 രൂപയായി ഉയർന്നു.
പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ വിലവർദ്ധനയാണ് ഈ മാറ്റത്തിന് പ്രധാന കാരണം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക പാചകവാതക വില വർദ്ധിപ്പിക്കുന്നത്.
അടുത്തിടെ, പെട്രോള്‍, ഡീസല്‍ വിലകളില്‍ ലിറ്ററിന് ഏകദേശം 7.50 രൂപയുടെയും, സി.എൻ.ജി നിരക്കില്‍ കിലോഗ്രാമിന് 6 രൂപയുടെയും വർദ്ധന ഉണ്ടായിട്ടുണ്ട്.
കേരളത്തിലെ വിവിധ നഗരങ്ങളിലെ (കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്) കൃത്യമായ പ്രാദേശിക നിരക്കുകള്‍ അറിയാൻ തദ്ദേശീയ വിതരണക്കാരുമായോ ഐ.ഒ.സി.എല്‍ പോലുള്ള എണ്ണക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലോ പരിശോധിക്കാവുന്നതാണ്.
