November 24, 2026

സംസ്ഥാനത്ത് മദ്യത്തിന് 50 രൂപ വരെ കുറച്ച്‌ ബ്രാന്‍ഡുകള്‍ , ഇന്ന് മുതല്‍ പ്രാബല്യത്തില്‍

Share

 

സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു. ജനകീയ ബ്രാൻഡുകള്‍ക്ക് പത്തു രൂപ വീതം കുറഞ്ഞു. ഓഫീസേഴ്സ് ചോയ്സ്, ഓള്‍ഡ് മോങ്ക്, ലേമൗണ്ട് ഉള്‍പ്പടെയുള്ള ബ്രാണ്ടുകള്‍ക്കാണ് 10 രൂപ കുറഞ്ഞത്. 500 മില്ലിക്ക് പത്തു രൂപയാണ് വിലകുറഞ്ഞത്. ചില ബ്രാണ്ടുകളുടെ ലിറ്ററിന് 20 രൂപ കുറഞ്ഞു. ഇന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

 

ചില ബ്രാൻഡുകള്‍ക്ക് 30 മുതല്‍ 50 രൂപ വരെയും കുറഞ്ഞിട്ടുണ്ട്. ബീവറേജ് കോർപ്പറേഷൻ നിർദ്ദേശം ഷോപ്പുകളില്‍ എത്തി. സോഫ്റ്റ്‌വെയറില്‍ വിലക്കുറവ് രേഖപ്പെടുത്തി. കമ്പനികളുടെ നിർദ്ദേശപ്രകാരമാണ് വിലകുറച്ചതെന്നാണ് ബീവറേജ് കോർപ്പറേഷന്‍റെ പ്രതികരണം.

 

 


Share
Copyright © All rights reserved. | Newsphere by AF themes.