സ്‌കോള്‍ കേരള ഡി.സി.എ പരീക്ഷ ജൂണ്‍ 20 മുതല്‍ ; ഫീസ് അടയ്ക്കല്‍ ആരംഭിച്ചു
സ്കോള്‍ കേരള- നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ് പതിനൊന്നാം ബാച്ചിന്റെ പൊതു പരീക്ഷ ജൂണ്‍ 20ന് ആരംഭിക്കും.പ്രായോഗിക പരീക്ഷ ജൂണ്‍ 20, 21, 27, 28 തീയതികളിലും, തിയറി പരീക്ഷ ജൂലൈ 5, 11, 12, 19 തീയതികളിലും അതാത് പഠന കേന്ദ്രങ്ങളില്‍ നടക്കും.
പരീക്ഷാ ഫീസ് പിഴ കൂടാതെ മെയ് 4 മുതല്‍ 16 വരെയും 20 രൂപ പിഴയോടെ മെയ് 17 മുതല്‍ 26 വരെയും സ്‌കോള്‍ കേരള വെബ്സൈറ്റ് മുഖേന (www.scolekerala.org) ഓണ്‍ലൈനായി അടയ്ക്കാം. 900 രൂപയാണ് ആകെ പരീക്ഷ ഫീസ്. ഫീസ് അടയ്ക്കാനായി ഡിസിഎ പഠിതാക്കള്‍ക്ക് അനുവദിച്ച് നല്‍കിയിട്ടുള്ള യൂസർനെയിം (ആപ്ലിക്കേഷൻ നമ്പർ), പാസ്‌വേഡ് (ജനന തീയതി) ഉപയോഗിച്ച് സ്‌കോള്‍ കേരളയുടെ വെബ്സൈറ്റിലെ സ്റ്റുഡന്റ് ലോഗിനില്‍ ‘Exam Fee Payment’ എന്ന ലിങ്ക് വഴി തുക അടയ്ക്കാം.
സ്‌കോള്‍ കേരള വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അപേക്ഷാഫാം പൂരിപ്പിച്ച്, ഫീസ് ഒടുക്കിയ ഓണ്‍ലൈൻ രസീത്, സ്‌കോള്‍ കേരള അനുവദിച്ച തിരിച്ചറിയല്‍ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠന കേന്ദ്രം പ്രിൻസിപ്പാള്‍മാർക്ക് സമർപ്പിക്കണം. ഇന്റേണല്‍ പരീക്ഷക്ക് 40 ശതമാനം മാർക്കും സമ്പർക്ക ക്ലാസില്‍ പങ്കെടുത്ത 75 ശതമാനം ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. ഫോണ്‍: 0471-2342950, 2342271.
