May 2, 2026

എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ 

Share

 

മീനങ്ങാടി : ചുള്ളിയോട് പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ് (25), അമ്പലവയൽ ആയിരം കൊല്ലി പള്ളിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റിജാസ് (24), മലപ്പുറം, കാടാഞ്ചേരി, നടുവിൽകരിമാൻകുഴിയിൽ വീട്ടിൽ മുഹമ്മദ്‌ ഷബീബ് (22) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മീനങ്ങാടി പോലീസും ചേർന്ന് പിടികൂടിയത്. 30.04.2026 വ്യാഴാഴ്ച രാവിലെ 10 മണിയോടെ പുറക്കാടി ചെമ്മണാം കുഴി എന്ന സ്ഥലത്തു വച്ച് സംശയാസ്പദമായ രീതിയിൽ കാണപ്പെട്ട ഇവരെ പരിശോധിച്ചതിൽ 0.58 ഗ്രാം എം.ഡി.എം.എ യും 2.1 ഗ്രാം കഞ്ചാവും പിടിച്ചെടുക്കുകയായിരുന്നു. സബ് ഇൻസ്‌പെക്ടർ ഡി. മിഥുൻ ന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


Share
Copyright © All rights reserved. | Newsphere by AF themes.