May 2, 2026

വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി ഒരാൾ അറസ്റ്റിൽ

Share

 

വടുവൻചാൽ : വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി

നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് വടുവൻഞ്ചാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചു വെച്ച 16.500 ലിറ്റർ മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വടുവൻചാൽ കരിങ്ങലോട് വീട്ടിൽ മണികണ്ഠൻ കെ എം (54) എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റ്റ്റീവ് ഓഫീസർ വിജിത്ത് കെ..ജി യുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന പരിശോധന സംഘത്തിൽ എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ അനിഷ് എ എസ്, സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റിവ് ഓഫീസർ രഘു വി, പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്) രഘു എം എ, സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു കെ.കെ, വനിത സിവിൽ എക്സൈസ് ഓഫീസർ സുദിവ്യ ബായ്.ടി.പി എന്നിവരും. ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share
Copyright © All rights reserved. | Newsphere by AF themes.