May 1, 2026

ചാഞ്ചാട്ടത്തിനിടെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ്

Share

 

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. ഇന്നലെ രാവിലെ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയ വിലയിൽ പിന്നീട് വൻ ചാഞ്ചാട്ടമാണ് പ്രകടമായത്. ഉച്ചയ്ക്കും വൈകുന്നേരവുമായി സ്വർണ്ണവിലയിൽ 1520 രൂപയാണ് കൂടിയത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ ആശ്വാസം.

 

ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണി വില 1.11 ലക്ഷത്തിലേക്ക് തിരിച്ചെത്തി.

 

ഇന്നത്തെ പുതുക്കിയ വില പ്രകാരം കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,7200 രൂപയായി. ഗ്രാമിന് 13,965 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഉണ്ടായ നേരിയ അയവുമാണ് സ്വർണ്ണവിലയിലെ വലിയ കുതിപ്പിന് തടയിട്ടതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഗ്രാമിന് 13,810 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.